ഷാര്‍ജയില്‍ നിന്ന് ദുബൈ വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് പുതിയ ബസ് സര്‍വീസ്

Update: 2017-06-21 23:52 GMT
Editor : admin
ഷാര്‍ജയില്‍ നിന്ന് ദുബൈ വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് പുതിയ ബസ് സര്‍വീസ്
Advertising

ഷാര്‍ജയില്‍ താമസിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ സര്‍വീസ് ഏറെ സഹായമാകുമെന്നാണ് പ്രതീക്ഷ.

ഷാര്‍ജയില്‍ നിന്ന് ദുബൈ വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. ഷാര്‍ജയില്‍ താമസിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ സര്‍വീസ് ഏറെ സഹായമാകുമെന്നാണ് പ്രതീക്ഷ.

ബുധനാഴ്ച്ച മുതലാണ് ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനില്‍ രണ്ടിലേക്ക് ബസ് ഓടിത്തുടങ്ങിയത്. 313ാം നമ്പര്‍ ബസ് ദുബൈയിലേക്ക് രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ ഒന്നു വരെയും ഷാര്‍ജയിലേക്ക് രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ 2.50 വരെയും സര്‍വീസ് നടത്തും. ജുബൈലില്‍ നിന്ന് കിംങ് ഫൈസല്‍, അല്‍ വഹ്ദ-ഇത്തിഹാദ് റോഡ് വഴിയാണ് ബസോടുക. 15 ദിര്‍ഹമാണ് നിരക്ക്. ജുബൈലില്‍ നിന്ന് അല്‍ നഹ്ദ മെട്രോ സ്റ്റേഷന്‍ 10 ദിര്‍ഹം മതിയാകും.

ദുബൈയില്‍ ഏഴിടങ്ങളില്‍ ബസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ദുബൈ ഖിസൈസിലെ പ്രധന ഇടങ്ങളിലാണ് കൂടുതല്‍ സ്റ്റേഷനുകള്‍. ടാക്സിയില്‍ ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് പോകുന്പോള്‍ സാലിക് എന്ന ചുങ്കം നല്‍കേണ്ടതുള്ളതിനാല്‍ പുതിയ ബസ് സേവനം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. നിലവില്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അല്‍ താവൂനിലേക്ക് ദുബൈ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News