കുവൈത്തിലെ ഓയിൽ കമ്പനി ജീവനക്കാർ ഞായറാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
ആനുകൂല്യങ്ങൾ എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ചാണ് വിവിധ എണ്ണ ക്കമ്പനികളിൽ ജോലി ചെയ്യുന്നവർ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എണ്ണയുല്പാദന മേഖല സ്തംഭിക്കാൻ സാധ്യത.
കുവൈത്തിലെ ഓയിൽ കമ്പനി ജീവനക്കാർ ഞായറാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ആനുകൂല്യങ്ങൾ എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ചാണ് വിവിധ എണ്ണ ക്കമ്പനികളിൽ ജോലി ചെയ്യുന്നവർ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എണ്ണയുല്പാദന മേഖല സ്തംഭിക്കാൻ സാധ്യത.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ പൊതു ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കുറവ് വരുത്താനുള്ള സർക്കാർ തീരുമാനമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായത് . ഈയിടെ സർക്കാർ പുതുക്കി നിശ്ചയിച്ച ശമ്പള സ്കെയിൽ അംഗീകരിക്കാനവിലെന്നാണ് തൊഴിലാളികളുടെ നിലപാട് പെട്രോ കെമിക്കൽ മേഖലയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മൂവായിരത്തോളം ജീവനക്കാർ കഴിഞ്ഞ മാസംഅഹമദിയിലെ പെട്രോകെമിക്കൽ ഇന്ടസ്ട്രീസ് കോൺഫെഡറേഷൻ ആസ്ഥാനത്തു സൂചനാ സമരം നടത്തിയിരുന്നു. അകുപ്പിന്റെ ചുമതലയുള്ള ധനമന്ത്രി അനസ് അൽ സാലിഹുമായി നടത്തിയ ചർച്ചകൾ പരാജയമായിരുന്നു എന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ ഞായരാഴ്ച്ചമുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണെന്നും കോൺഫെഡറേഷൻ പ്രസിടണ്ട് സൈഫ് അൽ ഖത്താനിഹോഴിലാളികളെയും അറിയിച്ചു. രാജ്യത്തെ എല്ലാ എണ്ണ ഉത്പാദന യൂണിറ്റുകളും സ്തംഭിക്കുന്ന രീതിയിലാകും പണിമുടക്കെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. എണ്ണകമ്പനികൾ സ്വകാര്യവൽക്കരികാനുള്ള നീക്കം പുനപരിശോധിക്കണമെന്നും വിവിധ യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു . കെ ഒ സി ലേബർ യൂണിയൻ, ലേബര് യൂണിയൻ ഓഫ് കുവൈറ്റ് പെട്രോളിയം കമ്പനി തുടങ്ങിയ സംഘടനകളും സമര രംഗത്തുണ്ട് അതിനിടെ സമരം ഉത്പാദനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ കൈക്കൊണ്ടതായി കെ.എൻ.പി.സി ഡെപ്യൂട്ടി സി.ഇ.ഒ ഖാലിദ് അൽ അസ്സൂസി പറഞ്ഞു. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് പുറമേ ആവശ്യമെങ്കിൽ ജോലിയിൽ നിന്ന് വിരമിച്ചവരുടെയും വിദേശികളുടെയും സേവനം ഉപയോഗപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.