കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ
Update: 2017-11-09 12:44 GMT
പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്
കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ . മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ധീക്ക് , ഫൈസല്‍ മഞ്ഞോട്ട് ചാലില്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റിസ് മുതീബ് അല്‍ ആരിദിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് ശിക്ഷ വിധിച്ചത് . ഒരു ശ്രീലങ്കന്‍ പൌരനേയും തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ട് . പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്