സൌദിയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ 50 ശതമാനം സ്വദേശി വല്‍കരണം; തൊഴില്‍ വകുപ്പ് പരിശോധന ആരംഭിച്ചു

Update: 2017-12-14 11:17 GMT
Editor : admin
സൌദിയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ 50 ശതമാനം സ്വദേശി വല്‍കരണം; തൊഴില്‍ വകുപ്പ് പരിശോധന ആരംഭിച്ചു
Advertising

മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ 50 ശതമാനം സ്വദേശി വല്‍കരണം നടപ്പാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൌദി തൊഴില്‍ വകുപ്പ് പരിശോധന ആരംഭിച്ചു

Full View

മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ 50 ശതമാനം സ്വദേശി വല്‍കരണം നടപ്പാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൌദി തൊഴില്‍ വകുപ്പ് പരിശോധന ആരംഭിച്ചു. ജിദ്ദയില്‍ തൊഴില്‍ മന്ത്രി ഡോ. മുഫ്റ്രജ് ഹഖബാനി നേരിട്ട് പരിശോധനക്കെത്തി. സ്വദേശി വല്‍കരണം പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ അധിതൃതര്‍ സീല്‍ ചെയ്തു.


റമദാന്‍ ഒന്നായ തിങ്കളാഴ്ചയായിരുന്നു രാജ്യത്തെ മൊബൈല്‍ വില്‍പ്പന, സേവന മേഖലകളില്‍ 50 ശതമാനം സ്വദേശി വല്‍കരണം നടപ്പാക്കാനുള്ള അവസാന ദിനം. പല സ്ഥാനപങ്ങളിലും നിരവധി സ്വദേശി യുവാക്കള്‍ ഇന്നലെ ജോലിക്കെത്തിയിരുന്നു. സ്വദേശികളെ നിയമിക്കാത്ത സ്ഥാനപങ്ങള്‍ പലതും ഇന്നലെയും ഇന്നും പ്രവര്‍ത്തിച്ചി‌ട്ടുമില്ല. സ്വദേശികളെ നിയമിചിചതോടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു.

വരും ദിനങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. റമദാനാല്‍ ആയതിനാല്‍ രാത്രിയിലാണ് പരിശോധന നടക്കുന്നത്. ഇന്നലെ രാത്രി ജിദ്ദയില്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. മുഫറ്രജ് ഹഖബാനി കടകളില്‍ പരിശോധനക്കെത്തി. നാല് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ പത്തോളം സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 20000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും വിദേശ ജീവനക്കാരെ നാടുകടത്തുമെന്നും തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സെപ്തംബര്‍ അഞ്ചോട‌െ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാവുന്നതോടെ നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാവും. പലരും ഇതിനകം നീണ്ട അവധിക്ക് നാട്ടിലേക്ക് പോയിരിക്കുരകയാണ്. ചെറിയ കടകള്‍ നടത്തുന്ന മലയാളികളില്‍ പലരും അടച്ചു പൂട്ടാനുള്ള തയാറെടുപ്പിലുമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News