സൗദിയില്‍ സ്ത്രീകള്‍ക്കായുള്ള ഡ്രൈവിങ് സ്കൂളുകള്‍ തുറക്കുന്നു
ചിലര്‍ അനധികൃക പരിശീലന കേന്ദങ്ങള്‍ വഴി വാഹനമോടിക്കാന്‍ പഠിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു...
സൗദിയില്‍ സ്ത്രീകള്‍ക്കായുള്ള ഡ്രൈവിങ് സ്കൂളുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ട്രാഫിക് വക്താവ്. ഇതിനു മുന്നേ അനധികൃത ഡ്രൈവിങ് സ്കൂളുകളില്‍ പരിശീലനത്തിന് ശ്രമിക്കരുതെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. അനധികൃത സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്ത് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയായതോടെ ആകാംക്ഷയിലാണ് പലരും. ചിലര്‍ അനധികൃക പരിശീലന കേന്ദങ്ങള്‍ വഴി വാഹനമോടിക്കാന്‍ പഠിക്കുന്നുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ അനധികൃത ഡ്രൈവിങ് സ്കൂളുകള്‍ കണ്ടെത്തിയതായും ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പിടിക്കപ്പെട്ടാല്‍ പിഴയും ചുമത്തും. ട്രാഫിക് വിഭാഗം വക്താവ് കേണല്‍ താരിഖ് അല്‍ റബീഇനെ ഉദ്ദരിച്ച് അറബ് മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു.
അടുത്ത ജൂണ്‍ മുതലാണ് സൌദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനാകുക. ഒരു മാസത്തിനകം ഇതു സംബന്ധിച്ച നിയമനടപടികളില്‍ പൂര്‍ണതയാകും. പുരുഷന്മാര്‍ക്കുള്ളതു പോലെ രണ്ടു ഘട്ടമായാകും ഡ്രൈവിങ് പരീക്ഷ. തിയറിയും പ്രാക്ടികലും. ഇതിനും പരിശീലനത്തിനും സ്ത്രീകള്‍ക്കായി പുതിയ കേന്ദ്രങ്ങളുണ്ടാകും. ഇതിനു മുന്നോടിയായി ചിലര്‍ പരിശീലനം നേടുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്.