അബൂദബി എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൂന്ന് ഭാഷകള്‍ പഠിപ്പിക്കും

Update: 2018-03-08 02:53 GMT
അബൂദബി എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൂന്ന് ഭാഷകള്‍ പഠിപ്പിക്കും
Advertising

അഞ്ചാം ഗ്രേഡ് മുതലുള്ള കുട്ടികള്‍ക്കാണ് ഫ്രഞ്ച്, ചൈനീസ്, കൊറിയന്‍ തുടങ്ങിയ ഭാഷകളില്‍ ഏതെങ്കിലുമൊന്ന് പഠിക്കാന്‍ അവസരം നല്‍കുക.

Full View

അബൂദബി എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും മൂന്ന് ഭാഷകള്‍ പഠിപ്പിക്കാന്‍ അധികൃതര്‍ പദ്ധതി തയാറാക്കുന്നു. അഞ്ചാം ഗ്രേഡ് മുതലുള്ള കുട്ടികള്‍ക്കാണ് ഫ്രഞ്ച്, ചൈനീസ്, കൊറിയന്‍ തുടങ്ങിയ ഭാഷകളില്‍ ഏതെങ്കിലുമൊന്ന് പഠിക്കാന്‍ അവസരം നല്‍കുക.

നിലവില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അറബിയും ഇംഗ്ളീഷും മാത്രമേ പഠിപ്പിക്കുന്നുള്ളൂ. അതേസമയം, സ്വകാര്യ സ്കൂളുകളില്‍ ബഹുഭാഷാ പഠനാവസരം ഇപ്പോള്‍ തന്നെയുണ്ട്. ചൈന, ഫ്രാന്‍സ്, കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി യു.എ.ഇ വ്യാപാരം നടത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളിലെ ഭാഷ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് അവര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുമെന്നും ഈ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിക്കുമെന്നും അബൂദബി വിദ്യാഭ്യാസ സമിതി ഡിവിഷന്‍ മാനേജര്‍ അമല്‍ ആല്‍ തമീമി പറഞ്ഞു. അഡെകിന്റെ ആസൂത്രണ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിസൈന്‍, പൊളിറ്റിക്കല്‍ സയന്‍സ്, അഡ്വാന്‍സ്ഡ് മാത്‍സ് എന്നിവ 10 മുതല്‍ 12 വരെയുള്ള ഗ്രേഡുകളില്‍ ഉള്‍പ്പെടുത്തുന്നതാണ് മറ്റൊരു പരിഷ്കാരമെന്നും അവര്‍ അറിയിച്ചു.

ശാസ്ത്ര, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ രാജ്യത്തു നിന്ന് തന്നെ യുഎഇക്ക് ആവശ്യമുണ്ടെന്ന് അഡെക് പാഠ്യക്രമ വിഭാഗം മാനേജര്‍ സാറ ആല്‍ സുവൈദി പറഞ്ഞു.

Tags:    

Similar News