സലാലയിൽ ക്രിസ്ത്യൻ സഭകളുടെ ഐക്യ ക്രിസ്മസ്സ് കരോൾ

ദാരീസിലെ ചർച്ച് സമുച്ചയത്തിലെ ക്യസ്ത്യൻ സെന്ററിലായിരുന്നു പരിപാടി

Update: 2024-12-19 20:06 GMT
Editor : abs | By : Web Desk
Advertising

സലാല: ക്രിസ്ത്യൻ സെന്ററിലെ പത്ത് ക്രിസ്ത്യൻ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ എക്യുമെനിക്കൽ കരോൾ സംഘടിപ്പിച്ചു. ദാരീസിലെ ചർച്ച് സമുച്ചയത്തിലെ ക്യസ്ത്യൻ സെന്ററിൽ നടന്ന പരിപാടിയിൽ മതകാര്യ വകുപ്പ് ദോഫാർ ഡി.ജി അഹമ്മദ് ഖമീസ് അൽ ബഹ് രി , മന്ത്രാലയത്തിലെ ഡോ:പോൾ എന്നിവർ മുഖ്യാതിഥിയായിരുന്നു. വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള ഗായകസംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു. ഫാദർ പി. ഒ. മത്തായി ക്രിസ്തുമസ് സന്ദേശം നൽകി. കരോൾ സർവിസിന് സെന്റർ ചെയർമാൻ റവ.ഡോ.പനീർ എസ്.വില്യംസ്, വൈസ് ചെയർമാൻ റവ. ആഗസ്റ്റിൻ മാൾ, സെക്രട്ടറി റവ.ദിനേശ് ബാബു, ട്രഷറർ ഫാ.റ്റിനു സ്കറിയ, റവ.ഈപ്പൻ ചെറിയാൻ, ഫാ.കെ.ജോൺസൺ എന്നിവർ നേതൃത്വം നൽകി.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News