എ.എം.ഐ മദ്രസ സലാല സ്പോട്സ് മീറ്റ് ഡിസംബർ 20ന്

അഞ്ചാം നമ്പറിലെ അൽ നാസർ സ്പോട്സ് ക്ലബ്ബിലെ ഫാസ് അക്കദമി ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ് മീറ്റ് ഉദ്ഘാടനം ചെയ്യും

Update: 2024-12-19 20:00 GMT
Editor : abs | By : Web Desk
Advertising

സലാല: അൽ മദ്റസത്തുൽ ഇസ്ലാമിയ സലാല സംഘടിപ്പിക്കുന്ന ‘സ്പോട്സ് മീറ്റ് 24’ ഡിസംബർ 20 വെള്ളി നടക്കും. അഞ്ചാം നമ്പറിലെ അൽ നാസർ സ്പോട്സ് ക്ലബ്ബിലെ ഫാസ് അക്കദമി ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ് മീറ്റ് ഉദ്ഘാടനം ചെയ്യും.  മൂന്ന് വിഭാഗങ്ങളിലായി ട്രാക്കിലും മറ്റുമായി മുപ്പത്തിയെട്ട് മത്സരങ്ങൾ നടക്കുമെന്ന് പ്രിൻസിപ്പൽ ഷമീസ് വി.എസ്. പറഞ്ഞു. 9.30 നടക്കുന്ന സമാപന പരിപാടിയിൽ പ്രമുഖർ സമ്മാനങ്ങൾ വിതരണം ചെയ്യും. സംഘാടക സമിതി യോഗത്തിൽ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ഐഡിയൽ എഡ്യുക്കേഷൻ ചെയർമാൻ കെ.ഷൗക്കത്തലി ,ബെൻഷാദ് അൽ അംരി, ഫഹദ് സലാം,കെ.മുഹമ്മദ് സാദിഖ് ,കെ.ജെ.സമീർ മുഹമ്മദ് ഇഖ്ബാൽ ,റജീന എന്നിവർ സംബന്ധിച്ചു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News