യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് ലോക്കല്‍ കോള്‍ നിരക്കില്‍ വിളിക്കാം
യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്താണ് ആകര്‍ഷകമായ ഈ ഓഫര്‍ അവതരിപ്പിച്ചത്. പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം.
യുഎഇയില്‍ നിന്ന് ഇന്ത്യ അടക്കം നൂറ് രാജ്യങ്ങളിലേക്ക് ലോക്കല്‍ കോള്‍ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍ ചെയ്യാം. യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്താണ് ആകര്‍ഷകമായ ഈ ഓഫര്‍ അവതരിപ്പിച്ചത്. നിശ്ചിതകാലത്തേക്ക് ആണെങ്കിലും നൂറ് രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് പദ്ധതി അനുഗ്രഹമായി മാറും.
അന്താരാഷ്ട്ര കോള്‍ വിളിക്കൂ, ലോക്കല്‍ കോളിന്റെ പണം നല്‍കൂ എന്ന ടാഗ് ലൈനോടെയാണ് യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ പുതിയ പദ്ധതി. പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. പദ്ധതിയില്‍ അംഗമാകുന്ന പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വിളിക്കാന്‍ മിനിറ്റിന് 36 ഫില്‍സ് നല്‍കിയാല്‍ മതി. സെക്കന്‍ഡിന് ദശാംശം ആറ് ഫില്‍സ് മാത്രം. ഇത്തിസലാത്ത് യു എ ഇയില്‍ ഈടാക്കുന്ന പ്രാദേശിക കോള്‍ നിരക്കാണിത്. എന്നാല്‍ ഓരോ കോളിനും ഓരോ ദിര്‍ഹം സെറ്റപ്പ് ഫീസ് ഈടാക്കും.
ഇന്ത്യയിലേക്ക് മാത്രമല്ല, നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ സൗകര്യം ഉപയോഗിക്കാം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ നിശ്ചിതകാല ഓഫര്‍ അനുഗ്രഹമായി മാറുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. *141# എന്ന് ടൈപ്പ് ചെയ്ത് പദ്ധതിയില്‍ അംഗമാകാം. എത്രകാലത്തേക്കാണ് ഈ ആനുകൂല്യമെന്ന് ഇത്തിസലാത്ത് വ്യക്തമാക്കിയിട്ടില്ല.