നോര്‍ക്ക റൂട്ട്സ് പ്രതിനിധി സംഘം ഇന്ന് റിയാദില്‍
വ്യാഴാഴ്ച ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ റിക്രൂട്ടിങ്ഏജന്റായി അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ കരാർ ഒപ്പിടാൻ നോർക്ക റൂട്ട്സ് പ്രതിനിധി സംഘം ഇന്ന് റിയാദിലെത്തും. വ്യാഴാഴ്ച ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രവാസി മലയാളികളുമായി നോര്‍ക്ക സംഘം പ്രത്യേക ചര്‍ച്ചയും നടത്തും.
സൗദി ആരോഗ്യ മേഖലയിലേക്ക്ആവശ്യമായ ഡോക്ടർ, നഴ്സ്, മറ്റ്പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള അനുമതിയാണ്നോർക്ക റൂട്ട്സിന് ലഭിച്ചത്. ഇത്സംബന്ധിച്ച കരാറില്‍ സൌദി ആരഗ്യ മന്ത്രാലയവും നോര്‍ക്കയും വ്യാഴാഴ്ച ഒപ്പുവെക്കും. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇതിന് സൌദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഏപ്രിൽ 15ന് പ്രതിനിധി സംഘം റിയാദിലെത്തി മന്ത്രാലയവുമായി കരാർ ഒപ്പുവെക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിൽ കാലതാമസമുണ്ടായോടെ യാത്ര വൈകി. നോര്‍ക്ക സി.ഇ.ഒ കെ.എൻ രാഘവൻ, ജനറൽ മാനേജർ ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ബുധനാഴ്ച സൌദിയിലെത്തുക. രാവിലെ റിയാദിലെത്തുന്ന സംഘം ഇന്ത്യൻ എംബസിയിൽ അംബാസഡർ അഹ്മദ് ജാവേദിനെ സന്ദർശിക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യും. വ്യാഴാഴ്ച രാത്രി മലയാളി പൊതുസമൂഹത്തെ നോര്‍ക്ക സംഘം അഭിസംബോധന ചെയ്യും. അൽമാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മലയാളി സംഘടനളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. വിവിധ പ്രശ്നങ്ങൾ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനുമാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്.