യൂ ആര്‍ ഓണ്‍ എയര്‍: ഏഴാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു

Update: 2018-04-21 18:58 GMT
Editor : Sithara
Advertising

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തിന്റെ ഏഴാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തിന്റെ ഏഴാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. എഴുത്തുകാരായ കെ പി സുധീര, ഡോ. രജിത് കുമാര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

Full View

വാര്‍ത്താ അവതരണത്തില്‍ അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ മുഹ്സിന ഷറഫുദ്ദീന്‍, ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ കൃഷ്ണേന്ദു എന്നിവര്‍ക്കാണ് പുരസ്കാരം. ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അനഘ പികെ, അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ ആലിയ ഷറഫുദ്ദീന്‍ എന്നിവര്‍ സമ്മാനം നേടി. മുതിര്‍ന്ന മല്‍സരാര്‍ഥികളെ മറി കടന്നാണ് അഞ്ചാം ക്ലാസുകാരിയായ ആലിയ സമ്മാനം നേടിയത്. വാര്‍ത്താ വായനയില്‍ ഒന്നാമതെത്തിയ മുഹ്സിനയുടെ സഹോദരി കൂടിയാണ് ഈ കൊച്ചുമിടുക്കി.

എഴുത്തുകാരി കെ പി സുധീര, കൗണ്‍സിലറും എഴുത്തുകാരനുമായ ഡോ. രജിത് കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News