സൌദിയില്‍ വാടകക്കരാറുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി

Update: 2018-05-04 22:22 GMT
സൌദിയില്‍ വാടകക്കരാറുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി
Advertising

ഇനി മുതല്‍ പ്രതിമാസം വാടക അടക്കാനും ഓണ്‍ലൈന്‍ സംവിധാനം വഴിയാകും

സൌദി അറേബ്യയില്‍ വാടകക്കരാറുകള്‍ ഓണ്‍ലൈന്‍ സംവിധാനമായ ഇജാര്‍ വഴിയാക്കി. ഇനി മുതല്‍ പ്രതിമാസം വാടക അടക്കാനും ഓണ്‍ലൈന്‍ സംവിധാനം വഴിയാകും. പുതിയ കരാറുകള്‍ക്കാണ് നിയമം ബാധകമാവുക. നീതിന്യായ വകുപ്പിന്റേയും ഭവന മന്ത്രാലയത്തിന്റേയും നേതൃത്വത്തിലാണ് പദ്ധതി. പുതിയ ഫീസും കരാറിനായി ഏര്‍പ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള വെട്ടിപ്പും ഇടനിലക്കാരുടെ അനധികൃത പിരിവും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതോടെ വിവിധ പ്രദേശങ്ങളില്‍ വാടകക്ക് ഏകീകൃത രീതിയാകും പ്രാബല്യത്തിലാവുക.

Full View

25 ലക്ഷം വാടക പാര്‍പ്പിടങ്ങളുണ്ട് സൌദിയില്‍. നിലവില്‍ ബ്രോക്കര്‍മാര്‍ വഴിയാണ് വീടുകളും കെട്ടിടങ്ങളും വാടകക്ക് കൊടുക്കുന്നത്. രജിസ്ട്രേഷന് പുറമെ ഇടനിലക്കാരനുള്ള പണവും ഉപഭോക്താവ് നല്‍കണം. തോന്നുംപടിയുള്ള വിലയാണ് പല മേഖലയിലും. ഇജാര്‍ നെറ്റ്വര്‍ക്ക് വഴി ഇതില്‍ ഏകീകരണം കൊണ്ടു വരികയാണ് ലക്ഷ്യം. ഇതോടെ ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് മാസവാടക മാറും. കുത്തനെയുള്ള നിരക്കുകള്‍‌ സാധാരണ നിരക്കിലേക്ക് എത്തിക്കും. ഫാമിലിക്കും ബാച്ചിലേഴ്സിനും നല്‍കുന്ന റൂമുകളുടെ വിലയിലും മാറ്റമുണ്ടാകും. പദ്ധതി വഴി രാജ്യത്തെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും തങ്ങളുടെ സ്ഥാപനങ്ങളെ ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം. ഇതിന്റെ വാടകയും വിവരങ്ങളും നല്‍കണം. ഉപഭോക്താവിന് ഇതില്‍ നിന്നും ഫ്ലാറ്റും റൂമും തിരഞ്ഞെടുക്കാം. പണം നല്‍കിയാല്‍ കരാറായി. രാജ്യത്തെ കോടതികളിലെത്തുന്ന പരാതികളില്‍ 30 ശതമാനം വാടക സംബന്ധിച്ചുള്ള തര്‍ക്കമാണ്. പുതിയ പദ്ധതിയോടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കയാണ് ലക്ഷ്യം. താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് 250 റിയാല്‍ അടക്കണം. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതിന് 400 റിയാലും. ഇത് രണ്ടു കെട്ടിട ഉടമയാണ് അടക്കേണ്ടത്. ഒരേ പ്രദേശത്ത് രണ്ട് രൂപത്തിലുള്ള വാടക സംവിധാനത്തിന് പുതിയ സംവിധാനത്തോടെ അവസാനമാകുമെന്ന് അറബ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News