ഇമാം ശാഫി വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു
പ്രകാശനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് നിര്‍വഹിച്ചു
ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് യുക്തിയുടെയും ചിന്തയുടെയും പ്രായോഗികത നല്‍കിയ മഹാനായ പണ്ഡിതനായിരുന്നു ഇമാം ശാഫി യെന്ന് പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി അഭിപ്രായപ്പെട്ടു. പ്രബോധനം പുറത്തിറക്കിയ ഇമാം ശാഫി വിശേഷാല്‍ പതിപ്പിന്റെ റിയാദ് പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാമാണിക തത്വങ്ങളെ സാധാരണ മനുഷ്യരുടെ ജീവിത്തില്‍ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള സുഗമമാര്‍ഗം കണ്ടത്തെിയ പണ്ഡിതനായിരുന്നു ഇമാം ശാഫി. വിജഞാനത്തിന്റെയും ഗവേഷണത്തിന്റെയും മാര്‍ഗത്തില്‍ ജീവിതം ഉഴിഞ്ഞുവെച്ച അസാമാന്യ കഴിവുകളുടെ ഉടമയായിരുന്നു അദ്ദേഹം. വ്യത്യസ്ത വിഷയങ്ങളില്‍ സുഭദ്രമായ അഭിപ്രായങ്ങള്‍ ഉള്ളതോടൊപ്പം മററുള്ളവരുടെ അഭിപ്രായങ്ങളെ ആദരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞതായി പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി അഭിപ്രായപ്പെട്ടു.പ്രബോധനം പുറത്തിറക്കിയ ഇമാം ശാഫി വിശേഷാല്‍ പതിപ്പിന്റെ റിയാദ് തല പ്രകാശനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് നിര്‍വഹിച്ചു. മുഹമ്മദ് കുട്ടശ്ശേരി ആദ്യ പതിപ്പ് ഏറ്റുവാങ്ങി.
ഇമാം ശാഫിഈ : ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ അസ്ഹര്‍ പുള്ളയില്‍ പ്രഭാഷണം നടത്തി. വിവിധ മത- സാംസ്കാരിക സംഘടനകള പ്രതിനിധീകരിച്ച് അബൂബക്കര്‍ ഫൈസി, ഷിഹാബ് കൊട്ടുക്കാട്, ടി.എം അഹ്മദ് കോയ, ജലാല്‍ കണ്ണങ്കര, സൈനുല്‍ ആബിദീന്‍, ആദം കോഴിക്കോട്, അബ്ദുല്‍ അസീസ് കോഴിക്കോട്, ഉബൈദ് എടവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു. തനിമ റിയാദ് സോണ്‍ പ്രസിഡന്റ് കെ.കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ താജുദ്ദീന്‍ ഓമശേരി സ്വാഗതവും സലീം മാഹി നന്ദിയും പറഞ്ഞു.