സല്‍മാന്‍ രാജാവ് ബ്രൂണായ് സന്ദര്‍ശിച്ചു
സല്‍മാന്‍ രാജാവും സുല്‍ത്താന്‍ ഹസന്‍ ബല്‍ഖീഹും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ, സുരക്ഷ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ ഏഷ്യന്‍സന്ദര്‍ശനം തുടരുന്നു. ബ്രുണായിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാജാവ് ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ വിശ്രമിക്കുകയാണ്. 12 ദിവസത്തിന് ശേഷമായിരിക്കും സല്‍മാന്‍ രാജാവിന്‍റെ യാത്ര പുനരാരംഭിക്കുക. മാലിദ്വീപ്, ചൈന, ജപ്പാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.
വിമാനത്താവളത്തില്‍ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം ബ്രൂണായ് സുല്‍ത്താന്‍റെ നൂറുല്‍ ഈമാന്‍ കൊട്ടാരത്തില്‍ വെച്ച് സല്‍മാന്‍ രാജാവും സുല്‍ത്താന്‍ ഹസന്‍ ബല്‍ഖീഹും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വിവിധ മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ, സുരക്ഷ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ബ്രൂണായ് രാജകുടുംബത്തിന്‍റെ പരമോന്നത പട്ടം സുല്‍ത്താന്‍ ഹസന്‍ ബല്‍ഖീഹ് സല്‍മാന്‍ രാജാവിന് അണിയിപ്പിച്ചു. സന്ദര്‍ശത്തിന് ശേഷം സല്‍മാന്‍ രാജാവിനെ യാത്രയയക്കാനും ബ്രൂണായ് സുല്‍ത്താനും സംഘവും വിമാനത്താവളത്തിലെത്തിയിരുന്നു.