റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു
കേസ് മാറ്റിവെക്കുന്നത് പത്താം തവണ
Update: 2025-03-18 11:29 GMT


റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇവ ലഭ്യമായാൽ മാത്രമാകും തുടർനടപടികൾ എന്ന് കോടതിയിൽ നിന്ന് വിവരം ലഭിച്ചതായി റഹീം നിയമസഹായ സമിതി അറിയിച്ചു.
മോചനം വൈകുന്നതിനാൽ റഹീമിനെ താൽക്കാലികമായി ജാമ്യത്തിൽ ഇറക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിലും തീരുമാനമായിട്ടില്ല.