സൗദിയില്‍ എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തുടരുന്നു

Update: 2018-05-11 19:18 GMT
Editor : Jaisy
സൗദിയില്‍ എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തുടരുന്നു
Advertising

അഞ്ച് മാസത്തിനകം 280 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്

സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തുടരുന്നു. അഞ്ച് മാസത്തിനകം 280 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത എഞ്ചിനീയര്‍മാരുടെ എണ്ണം 26,000 കവിഞ്ഞിട്ടുണ്ട്.

Full View

സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സിലാണ് എഞ്ചിനീയര്‍മാരായ ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍. രണ്ട് വര്‍ഷത്തിനിടെ പതിനയ്യായിരത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഇവിടെ. ഇതില്‍ സ്വദേശികളും വിദേശികളും പെടും. ഈ മാസത്തോടെ രാജ്യത്ത് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 26,000 കവിഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് 9,000 പേരായിരുന്നു രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധക്ക് വിധേയമാക്കുന്നുണ്ട്. അഞ്ച് മാസത്തിനകം 280 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടത്തൊനായതായി കൗണ്‍സില്‍ മേധാവി എഞ്ചിനീയര്‍ ജമീല്‍ അല്‍ബഖ്ആവി പറഞ്ഞു. ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകില്ല. സ്വദേശികളായ എഞ്ചിനീയര്‍മാരുടെ കാര്യക്ഷമത വര്‍ധിപ്പാക്കാനും പദ്ധതിയുണ്ട്. 2,500 എഞ്ചിനീയര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷാപഠനം സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇതില്‍ 250 പേര്‍ സ്വദേശി വനിത എഞ്ചിനീയര്‍മാരാണെന്നും കൗണ്‍സില്‍ മേധാവി അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News