ഖുര്‍ആന്‍ പഠിതാക്കളുടെ ഒത്തുചേരല്‍ വേദിയായി വെളിച്ചം മൂന്നാം സംഗമം
ദോഹയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി നാലായിരത്തോളം പേരാണ് സംഗമത്തിനെത്തിയത്
ഖത്തറിലെ ഖുര്‍ആന്‍ പഠിതാക്കളുടെ ഒത്തുചേരല്‍ വേദിയായി വെളിച്ചം മൂന്നാം സംഗമം ആസ്പയര്‍ ഡോം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ദോഹയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി നാലായിരത്തോളം പേരാണ് സംഗമത്തിനെത്തിയത്.
യുവ പണ്ഡിതരായ ഹാഫിസ് അനസ് മൗലവി , നൗഷാദ് കാക്കവ യല്‍ , അലി ശാക്കിർ മുണ്ടേരി എന്നിവരാണ് ഖത്തറില്‍ നടന്ന മൂന്നാമത് വെളിച്ചം ഖുര്‍ആന്‍ പഠന സംഗമത്തില്‍ അതിഥികളായെത്തിയത്. ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലെ പഠിതാക്കളടക്കം നാലായിരത്തോളം പേര്‍ സംഗമിച്ച ആസ്പയര്‍ ഡോം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറി. റമദാനിനു മുന്നോടിയായി നടന്ന സംഗമത്തില്‍ വനിതകളുടെ സജീവ പങ്കാളിത്തവും കാണാനായി. വിവിധ വിഷയങ്ങളെ അധികരിച്ച് യുവ പ്രഭാഷകര്‍ സദസിനെ അഭിമുഖീകരിച്ചു . ഖത്തർ റയിൽ സി.ഇ.ഒ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബഈ, വെളിച്ചം സുവനീർ പ്രകാശനം നിർവ്വഹിച്ചു പരിപാടിയിൽ വെളിച്ചം മൊഡ്യൂൾ 11,12,13,14 വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
വെളിച്ചം ചെയർമാൻ ഡോ:അബ്ദുൽ അഹദ് മദനി , ഇ എന്‍ അബ്ദുല്‍ അസീസ് കൊയിലാണ്ടി സുബൈര്‍ വക്ര , ഹുസൈൻ മുഹമ്മദ്.യു., കെ.യു.അബ്ദുലത്തീഫ്, സുലൈമാൻ മദനി, മുനീർ സലഫി, ഷമീർ വലിയ വീട്ടിൽ, മുഹമ്മദ് അലി ഒറ്റപ്പാലം, മഹ്‌റൂഫ് മാട്ടൂൽ, നസീം, തുടങ്ങിയവർ സംസാരിച്ചു