മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കരുതെന്ന് സൗദി ദേശീയ ബാങ്ക്

അകൗണ്ടുകളിൽ നിന്നും പണം പിടിച്ചെടുക്കുന്നതും ദേശീയ ബാങ്ക് വിലക്കി

Update: 2024-10-30 13:11 GMT
Advertising

ദമ്മാം: മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്നതും അകൗണ്ടുകളിൽ നിന്നും പണം പിടിച്ചെടുക്കുന്നതും വിലക്കി സൗദി ദേശീയ ബാങ്ക്. വ്യക്തികൾ വരുത്തിയ കുടിശ്ശിക ഈടാക്കുന്നതിനുള്ള ചടങ്ങളും നിയന്ത്രണങ്ങളും സാമ പുറത്തിറക്കി. പണം ഈടാക്കുന്നതിന് കോടതി വിധിയോ വ്യക്തിയുടെ മുൻകൂർ അനുമതിയോ നേടിയിരിക്കണം. രാജ്യത്തെ ബാങ്കുകൾക്കും ഫിനാൻസിംഗ് സ്ഥാപനങ്ങൾക്കുമാണ് നിർദ്ദേശം.

സൗദിയിലെ വ്യക്തിഗത ഉപഭോക്താക്കളുടെ ബാങ്ക് സേവിങ്‌സുകൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷയും ലഭ്യമാക്കി ദേശീയ ബാങ്കായ സാമ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. മുന്നറിയിപ്പില്ലാതെ വ്യക്തിഗത ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്നതും അകൗണ്ടുകളിൽ നിക്ഷേപിച്ച പണം പിടിച്ചെടുക്കുന്നതും സാമ വിലക്കി. വ്യക്തികൾ വരുത്തുന്ന കുടിശ്ശിക ഈടാക്കുന്നതിന് ബാങ്കുകളും ഫിനാൻസിംഗ് സ്ഥാപനങ്ങളും നിലവിൽ സ്വീകരിച്ച് വരുന്ന മാർഗ്ഗങ്ങളാണിവ. എന്നാൽ ഇത്തരത്തിൽ ബാങ്ക് അകൗണ്ടുകളിലെത്തുന്ന പണം പിടിച്ചെടുക്കാൻ ഇനി മുതൽ കോടതി വിധിയോ വ്യക്തിയുടെ മുൻകൂർ അനുമതിയോ നേടിയിരിക്കണം.

ഉപഭോക്താവിന്റെ അക്കൗണ്ടുകളോ ബാലൻസുകളോ താൽക്കാലികമായി പോലും പിടിച്ചെടുക്കുന്നതും മരവിപ്പിക്കുന്നതും പുതിയ നിയമം തടയുന്നു. ബാങ്ക് ലോണുകളിൽ ഈടാക്കുന്ന തവണകൾ മാസത്തിൽ ഒന്നിൽ കൂടാതിരിക്കുക. നിശ്ചയിച്ച തിയ്യതിക്ക് മുമ്പായി പണം ഈടാക്കാതിരിക്കുക, നിശ്ചിത തീയതിക്ക് മുമ്പ് ഇൻസ്റ്റാൾമെന്റിന്റെ മൂല്യം തടഞ്ഞുവയ്ക്കാതിരിക്കുക തുടങ്ങിയവയും പുതിയ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News