റിയാദില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി

Update: 2018-05-19 06:50 GMT
Editor : Jaisy
റിയാദില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി
Advertising

തമിഴ്നാട് സ്വദേശികളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

റിയാദില്‍ ബംഗ്ലാദേശിയെ കൊന്ന് കവര്‍ച്ച നടത്തിയ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി. തമിഴ്നാട് സ്വദേശികളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി സുപ്രീം കോടതിയും അപ്പീല്‍ കോടതിയും വധശിക്ഷക്കുള്ള വിധി ശരിവെച്ചിരുന്നു.

Full View

ബംഗ്ലാദേശ് പൗരനായ ബാബുല്‍ ഹുസൈന്‍ ജബ്ബാറിനെ കൊന്ന കേസിലാണ് ശിക്ഷ. ഇന്ത്യക്കാരായ കുമാര്‍ ബശ്ഖര്‍ നാം, ലിയാഖത്ത് അലി ഖാന്‍ റഹ്മാന്‍ എന്നിവരെയാണ് വധിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു ബാബുല്‍ ഹുസൈന്‍ ജബ്ബാര്‍. കമ്പനിയില്‍ കവര്‍ച്ച നടത്തുന്നതിനായാണ് ഹുസൈനെ കൊന്നത്. ഇന്ത്യക്കാരായ പ്രതികള്‍ വയറ്റില്‍ കത്തികൊണ്ട് കുത്തി കഴുത്തറുത്ത് കൊന്നതായി കേസന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ കേസിലാണ് സൌദി സുപ്രീം കോടതിയുടെ വിധിയുണ്ടായത്. അപ്പീല്‍ കോടതി വിധി ശരി വെച്ചു. ഈ സാഹചര്യത്തിലാണ് റിയാദ് നഗരത്തില്‍ വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്. കമ്പനിയിലെ ഖജാന ഇവര്‍ കവര്‍ച്ച നടത്തിയതായും കേസിലുണ്ടായിരുന്നു. രാജ്യത്ത് പ്രശ്നം സൃഷ്ടിക്കാനും സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ള അപൂര്‍വസ്വഭാവത്തിലുള്ള കൊലപാതകം എന്നാണ് കോടതി കൊലപാതകത്തെ വിശേഷിപ്പിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News