ഇന്ത്യ-യുഎഇ വ്യാപാര ബന്ധത്തില്‍ വന്‍ ഉണര്‍വ്
ഒരു ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം എന്നത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വന്‍ ഉണര്‍വ്. ഒരു ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം എന്നത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
രാഷ്ട്രീയ-നയതന്ത്ര മേഖലകളില്‍ മാത്രമല്ല, വ്യാപാര രംഗത്തും കാര്യമായ മുന്നേറ്റം ഉറപ്പാക്കാന്‍ ഇന്ത്യക്കും യു.എ.ഇക്കും സാധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച വാണിജ്യ പങ്കാളിത്ത രാജ്യങ്ങളില്‍ പത്താം സ്ഥാനം നേടാനും യു.എ.ഇക്ക് സാധിച്ചു. ഒരു ബില്യന്‍ ഡോളറിന്റെ വ്യപാരം ഉറപ്പാക്കാന്‍ സാധിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള വികസിച്ച ബന്ധത്തിന്റെ കൂടി തെളിവാണെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം വ്യക്തമാക്കി.
യുഎഇയിലേക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള വിദേശനിക്ഷേപവും ഗണ്യമായി ഉയര്‍ന്നു. പോയ സാമ്പത്തിക വര്‍ഷം ഇത് നാല് ബില്യന്‍ ഡോളറിനു മുകളിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനവും തുടര്‍ന്ന് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനവും വ്യാപാര മികവിന് അവസരം ഒരുക്കിയ ഘടകമാണ്. ഇരു രാജ്യങ്ങളും ആവിഷ്കരിച്ച അടിസ്ഥാന സൗകര്യ വികസന ഫണ്ടും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
പെട്രോളിയം മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ രൂപപ്പെടുത്തിയ കരാറും ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ്. സര്‍ക്കാരിനു പുറമെ യുഎഇയിലെ നിരവധി വന്‍കിട കമ്പനികളും ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി വരികയാണ്.