മുസ്‍ലിം ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ പ്രതീകമായി അബൂദബിയില്‍ മസ്‍ജിദിന്റെ പേര് മാറ്റി

Update: 2018-05-23 14:31 GMT
Editor : Ubaid
മുസ്‍ലിം ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ പ്രതീകമായി അബൂദബിയില്‍ മസ്‍ജിദിന്റെ പേര് മാറ്റി
Advertising

നേരത്തേ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദ് എന്ന് അറിയപ്പെട്ടിരുന്ന പള്ളിയാണ് ഇനി മുതല്‍ മറിയം ഉമ്മു ഈസയായി മാറുക.

മുസ്‍ലിം ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ പ്രതീകമായി അബൂദബിയില്‍ മസ്ജിദിന്റെ പേര് മാറ്റി. മുശ്റിഫ് മേഖലയിലെ പള്ളിയാണ് 'യേശുവിന്റെ മാതാവ് മറിയം' എന്ന അര്‍ഥം വരുന്ന 'മറിയം ഉമ്മു ഈസ' എന്ന് പുനര്‍നാമകരം ചെയ്തത്.

നേരത്തേ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദ് എന്ന് അറിയപ്പെട്ടിരുന്ന പള്ളിയാണ് ഇനി മുതല്‍ മറിയം ഉമ്മു ഈസയായി മാറുക. അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ സര്‍വസൈന്യാധിപനമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ന‍ഹ്‍യാനാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. മതങ്ങള്‍ക്കിടയില്‍ പൊതുവായ ഘടകങ്ങളെ ശക്തിപ്പെടുത്തി സാഹോദര്യം വളര്‍ത്തുകയാണ് പേരുമാറ്റത്തിന്റെ ലക്ഷ്യം. ക്രിസ്ത്യാനികള്‍ യേശുവെന്നും മുസ്‍ലിംകള്‍ ഈസയെന്നും വിളിക്കുന്ന പ്രവാചകന്റെ മാതാവിന്റെ പേരാണ് മറിയം. വിശുദ്ധ ഖുര്‍ആനില്‍ മറിയം എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. നടപടിയെ അബൂദബിയിലെ ക്രൈസ്തവ പുരോഹിതരും അഭിനന്ദിച്ചു. ഇവാഞ്ചലിക്കല്‍ അറബ് കമ്യൂണിറ്റി പാസ്റ്റര്‍ യൂസഫ് ഫറജല്ല നടപടിയെ സ്വാഗതം ചെയ്തു. യു.എ.ഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ഖാസിമി, ഔഖാഫ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതാര്‍ അല്‍ കഅ്ബി തുടങ്ങിയവര്‍ തീരുമാനത്തെ അഭിനന്ദിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News