കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോല്‍സവം മെയ് 4 മുതല്‍ ദുബൈയില്‍

Update: 2018-05-24 05:53 GMT
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോല്‍സവം മെയ് 4 മുതല്‍ ദുബൈയില്‍
Advertising

'എന്റെ കേരളം എന്റെ മലയാളം - സ്മരണയുടെ അറുപതാണ്ട് എന്ന ​പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Full View

കേരളപ്പിറവി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി അവതരിപ്പിക്കുന്ന സാഹിത്യോത്സവം, മെയ് നാലു മുതൽ ആറു വരെ ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ അരങ്ങേറും. 'എന്റെ കേരളം എന്റെ മലയാളം - സ്മരണയുടെ അറുപതാണ്ട് എന്ന ​പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

യുഎഇയിലെ സാഹിത്യകാരൻമാർ, മാധ്യമപ്രവർത്തകർ, ഭാഷാധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കായി ശില്പശാലകളും സംവാദങ്ങളും ഒരുക്കുമെന്ന്​ സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലിന്​ രാത്രി കവി സച്ചിദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനൻ, കെ. ഇ. എൻ. കുഞ്ഞുമുഹമ്മദ്, പ്രഫ. എം.എം. നാരായണൻ, നോവലിസ്റ്റ്​ ടി. ഡി. രാമകൃഷ്ണൻ എന്നിവർ ശില്പശാലകൾക്ക്​ നേതൃത്വം നൽകും.

അഞ്ചിന്​ കുട്ടികൾക്കായി കഥ, കവിത, ലേഖന രചനാ മത്സരങ്ങളും എഴുത്ത്​, വായന, ആസ്വാദന ശിൽപശാലകളും ഒരുക്കും. മാധ്യമ രംഗത്തെ സമകാലിക പ്രവണതകൾ ചർച്ച ചെയ്യുന്ന ​ടോക്​ഷോയും എഴുത്തുകാരും വായനക്കാരും സംവദിക്കുന്ന പ്രവാസ രചനകളെക്കുറിച്ചുള്ള ശിൽപശാലയും അന്നു നടക്കും. വൈകീട്ട്​ പൊതുസമ്മേളന ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. സംഘാടക സമിതി ചെയർമാൻ അഡ്വ. നജീത്​, കൺവീനർ കെ.എൽ ഗോപി, മാധ്യമ വിഭാഗം കൺവീനർ ദിലീപ്​ എന്നിവർ സംബന്ധിച്ചു. ആറിന്​ യുഎഇയിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർക്കായി മാതൃഭാഷയും പ്രവാസവും എന്ന വിഷയത്തില്‍ ശില്പശാല നടക്കും.

Tags:    

Similar News