'കുടുബശ്രീ' ഗള്‍ഫിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും
കുട്ടനാടന്‍ വിഭവങ്ങളുടമായി ആലപ്പുഴ ജില്ലയിലെ മൂന്ന് പേരും, മലബാര്‍ വിഭവങ്ങളുമായി കോഴിക്കോട്ടെ മൂന്നുപേരുമാണ് ഷാര്‍ജയില്‍ എത്തിയത്.
കേരളത്തിലെ വനിതകളുടെ കരുത്തിന്റെ പ്രതീകമായ 'കുടുബശ്രീ' ഗള്‍ഫിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെന്ന് കുടുംബശ്രീ അധികൃതര്‍ മീഡിയവണിനോട് പറഞ്ഞു. ഷാര്‍ജയില്‍ നടക്കുന്ന കമോണ്‍ കേരള പരിപാടിക്കിടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കമോണ്‍കേരളയിലെ ശ്രദ്ധേയമായ സ്റ്റാളുകളിലൊന്നാണ് കഫേ കുടുംബശ്രീ. കുട്ടനാടന്‍ വിഭവങ്ങളുടമായി ആലപ്പുഴ ജില്ലയിലെ മൂന്ന് പേരും, മലബാര്‍ വിഭവങ്ങളുമായി കോഴിക്കോട്ടെ മൂന്നുപേരുമാണ് ഷാര്‍ജയില്‍ എത്തിയത്.
ആദ്യമായല്ല കുടുംബ ശ്രീയുടെ കൈപുണ്യം കടലുകടക്കുന്നത്. എന്നാല്‍ സംഘത്തില്‍ പലരുടെയും ആദ്യയാത്രയായിരുന്നു ഇത്. കുടുംബശ്രീ വിഭവങ്ങള്‍ ഗള്‍ഫിലെത്തിക്കുന്നതിന് പുറമെ പ്രവാസി വീട്ടമ്മാര്‍ക്ക് കുടുംബശ്രീയുടെ പരിശീലനവും പരിഗണനയിലാണ്.
ആലപ്പുഴയിലെ ജയശ്രീ, ഹേമലത, കോഴിക്കോടെ ഷമീമ, നസീറ എന്നിവരും സംഘത്തിലുണ്ട്. ഭക്ഷണവിഭവങ്ങള്‍ക്ക് പുറമെ കുടുംബ ശ്രീ ഉല്‍പന്നങ്ങളുടെ സ്റ്റാളുകളും കമോണ്‍ കേരളയിലുണ്ട്.