എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് മിന്നുന്ന വിജയം

Update: 2018-05-26 02:21 GMT
Editor : Jaisy
എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് മിന്നുന്ന വിജയം
Advertising

യു.എ.ഇയിൽ പരീക്ഷയെഴുതിയ 544 വിദ്യാര്‍ഥികളില്‍ 538 പേർ ഉപരിപഠനത്തിന് യോഗ്യത നേടി

എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്ക് മിന്നുന്ന വിജയം. യു.എ.ഇയിൽ പരീക്ഷയെഴുതിയ 544 വിദ്യാര്‍ഥികളില്‍ 538 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആറ് സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു.

Full View

ഗള്‍ഫില്‍ യു എ ഇയില്‍ മാത്രമാണ് നിലവില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. 98.9 ശതമാനമാണ് വിജയം. പരീക്ഷ നടന്ന ഒന്പത് സൂകളുകളില്‍ ആറ് വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍ 56 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മോഡൽ സ് കൂൾ അബൂദബി, ന്യൂ ഇന്ത്യൻ മോഡൽ സ് കൂൾ (നിംസ് ) അൽ ഐൻ, ഇംഗ്ലീഷ് സ് കൂൾ ഉമ്മുൽഖുവൈൻ, ന്യൂ ഇന്ത്യൻ സ് കൂൾ ഉമ്മുൽഖുവൈൻ, നിംസ് ദുബൈ, ന്യൂ ഇന്ത്യൻ എച്ച് .എസ് .എസ് റാസൽഖൈമ എന്നിവിടങ്ങളിലാണ് എല്ലാ വിദ്യാർഥികളും ജയിച്ചത് . നിംസ് ഷാർജയിൽ ഒരു വിദ്യാർഥിയും ഗൾഫ് മോഡൽ സ്കൂൾ ദുബൈയിൽ മുന്നുപേരും ഇന്ത്യൻ സ് കൂൾ ഫുജൈറയിൽ രണ്ടു പേരും ഉപരിപഠനത്തിന് യോഗ്യത നേടിയില്ല.

യു.എ.ഇയിൽ സമ്പൂർണ എ പ്ലസ് നേടിയ 55 വിദ്യാർഥികളിൽ 37 പേരും അബൂദബി മോഡൽ സ് കൂളിൽനിന്നുള്ളവരാണ് . നിംസ് ദുബൈയിൽ നാല് , നിംസ് ഷാർജയിൽ മൂന്ന് , ന്യൂ ഇന്ത്യൻ എച്ച് .എസ് .എസ് റാസൽഖൈമയിൽ ഒന്ന് , ഗൾഫ് മോഡൽ സ് കൂൾ ദുബൈയിൽ മൂന്ന് , ഇന്ത്യൻ സ് കൂൾ ഫുജൈറയിൽ നാല് , ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈനിൽ മൂന്ന് വിദ്യാർഥികളും എല്ലാ വിഷയത്തിലും എ പ്ലസ് കരസ് ഥമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News