കുവൈത്തിൽ പെരുന്നാൾ അവധി തുടങ്ങി
ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് അവധിനാളുകളിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറുക.
കുവൈത്തിൽ പെരുന്നാൾ അവധി തുടങ്ങി. ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് അവധിനാളുകളിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറുക.
ബലി പെരുന്നാൾ പ്രമാണിച്ചു സെപ്റ്റംബർ 9 വെള്ളിയാഴ്ച മുതൽ 17 ശനിയാഴ്ചവരെ നീളുന്ന തുടർച്ചയായ ഒമ്പതു ദിനങ്ങളാണ് ഇത്തവണ കുവൈത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 12 തിങ്കളാഴ്ചയാണ് ബലിപെരുന്നാൾ. 14 ബുധനാഴ്ച തിരുവോണവും. ഏറെക്കാലത്തിനു ശേഷം നീണ്ട അവധി ദിനങ്ങൾക്കിടയിൽ ദേശീയോത്സവം എത്തിയതിന്റെ സന്തോഷത്തിലാണ് കുവൈത്തിലെ മലയാളി സമൂഹം. ഓണസദ്യയും ആഘോഷ പരിപാടികളുമായി അവധികാലം പൊടിപൊടിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്. പ്രാദേശിക കൂട്ടായ്മകളും സാംസ്കാരിക സംഘടനകളും മലയാളി സാന്നിധ്യമുള്ള സ്വകാര്യ കമ്പനികളുമെല്ലാം ഓണാഘോഷം കേമമാക്കാന്‍ സജീവമായി രംഗത്തുണ്ട്. അതേസമയം, നീണ്ട അവധി പ്രയോജനപ്പെടുത്തി ഓണം നാട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവരും കുറവല്ല. ഇന്നലെയും ഇന്നുമായി നിരവധി മലയാളികളാണ് കുവൈത്തിൽ നിന്നും ഓണവും പെരുന്നാളും കൂടാനായി നാട്ടിലേക്ക് തിരിച്ചത്.