തീവ്രവാദത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇസ്‍ലാമിക സൈനിക സഖ്യ രാഷ്ട്രീയ നേതാക്കളുടെ യോഗത്തില്‍ ആഹ്വാനം

Update: 2018-06-03 11:48 GMT
Editor : admin
തീവ്രവാദത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇസ്‍ലാമിക സൈനിക സഖ്യ രാഷ്ട്രീയ നേതാക്കളുടെ യോഗത്തില്‍ ആഹ്വാനം
Advertising

റിയാദില്‍ കഴിഞ്ഞ രണ്ട് ദിവസമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തീവ്രവാദത്തെ എല്ലാ നിലയ്ക്കും ചെറുത്തു തോല്‍പ്പിക്കാന്‍ ഇസ്‍ലാമിക സൈനിക സഖ്യ രാഷ്ട്രീയ നേതാക്കളുടെ യോഗം തീരുമാനിച്ചു. റിയാദില്‍ കഴിഞ്ഞ രണ്ട് ദിവസമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ സമ്പൂര്‍ണമായ പരിഹാരമാണ് വേണ്ടതെന്നും തീവ്രവാദത്തെ നേരിടുന്നതിന് സൈനിക സഖ്യത്തിന് രൂപം നല്കിയ സൗദി അറേബ്യയെ എല്ലാനിലയ്ക്കും അനുമോദിക്കുന്നതായും യോഗം അറിയിച്ചു.

തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ ഭദ്രതക്കും സമാധാനത്തിനും ഭീഷണിയാണ്. തീവ്രവാദം ആഗോള പ്രതിഭാസമാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനും മതമോ ജാതിയോ ഇല്ല. എന്നാല്‍ ആസൂത്രിതമായും ഫലപ്രദമായും തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ കൂട്ടായ ശ്രമം വേണമെന്നും സഖ്യരാഷ്ട്ര നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനായി ബന്ധപ്പെട്ട നിയമങ്ങളുടെ പിന്‍ബലത്തില്‍ ഐക്യപ്പെടുകയും വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയും വേണം. തീവ്രവാദ ചിന്തകളുടെ ഉറവിടം കണ്ടെത്തുകയും അതില്‍നിന്ന് യുവാക്കളെയും മറ്റും പിന്തിരിപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. മാധ്യമങ്ങള്‍ക്ക് ഈ വിഷയത്തില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.

തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുകയും യഥാര്‍ഥ ഇസ്‍ലാമിക മൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതില്‍നിന്ന് വിട്ട്നില്‍ക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കണം. തീവ്രവാദത്തിനെതിരെ സൈനിക ശക്തി പ്രയോഗിക്കാനും വിവര കൈമാറ്റം നടത്താനും സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു. ഇസ്‍ലാമിക സൈനിക സഖ്യത്തിന്റെ പിന്നില്‍ അണിനിരന്ന് തീവ്രവാദ, ഭീകരവാദ പ്രവണതകളെ ശക്തമായും കൂട്ടായും നേരിടുമെന്ന പ്രഖ്യാപനത്തോടെയാണ് രണ്ടു ദിവസം നീണ്ട യോഗം അവസാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News