1000 കോടി രൂപയുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്​ കോഴിക്കോടേക്കും

Update: 2018-06-05 23:34 GMT
Editor : Jaisy
1000 കോടി രൂപയുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്​ കോഴിക്കോടേക്കും
Advertising

കോഴിക്കോട്​ മാങ്കാവ്​ ബൈപ്പാസിൽ ഇതിനായി നേരത്തേ തന്നെ ഒരുക്കിയ 20 ഏക്കർ സ്ഥലത്താണ്​ പദ്ധതി യാഥാർഥ്യമാവുക

മൂവായിരം പേർക്ക്​ തൊഴിൽ ലഭ്യമാക്കുന്ന ആയിരം കോടി രൂപയുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്​ കോഴിക്കോടേക്കും. കോഴിക്കോട്​ മാങ്കാവ്​ ബൈപ്പാസിൽ ഇതിനായി നേരത്തേ തന്നെ ഒരുക്കിയ 20 ഏക്കർ സ്ഥലത്താണ്​ പദ്ധതി യാഥാർഥ്യമാവുക.

Full View

അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, ഹോട്ടൽ, മിനി ഷോപ്പിങ്​ മാൾ എന്നിവ ഉൾക്കൊള്ളുന്ന അന്തർദേശീയ നിലവാരമുള്ള സമുച്ചയമാണ്​ ഒരുക്കുന്നതെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിംങ്​ ഡയറക്​ടറുമായ എം.എ യൂസുഫലി ദുബൈയിൽ വ്യക്തമാക്കി. ഏറെക്കാലമായി അനുമതിക്കായി കാത്തുനിന്നിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന്​ ഉപേക്ഷിക്കാൻ ആലോചിച്ച പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മാനിച്ചാണ്​ മുന്നോട്ടുനീക്കുന്നതെന്ന്​ യൂസുഫലി പറഞ്ഞു.

ബോൾഗാട്ടി കൺവെൻഷൻ സെൻറർ ഉദ്ഘാടന വേളയിൽ തിരുവനന്തപുരത്തും ആന്ധ്രയിലും ലഖ്​നൗവിലും മറ്റും ആരംഭിക്കാനൊരുങ്ങുന്ന പദ്ധതികളെക്കുറിച്ച്​ വ്യക്​തമാക്കിയിരുന്നുവെങ്കിലും കോഴിക്കോട്​ പദ്ധതിയെക്കുറിച്ച്​ സൂചിപ്പിച്ചിരുന്നില്ല. ഇതു ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി കോഴിക്കോട്​ പദ്ധതി ഉപേക്ഷിക്കരുതെന്നും അനുമതികൾ ലഭ്യമാക്കാമെന്നും അറിയിച്ചിരുന്നു. തുടർന്നാണ്​ പുനരാലോചിച്ചത്​. ആവശ്യമായ അനുമതികളെല്ലാം ലഭിച്ചതായും മൂന്നു മാസത്തിനകം തറക്കല്ലിടുന്ന പദ്ധതി 28 മാസത്തിനകം പൂർത്തിയാക്കുമെന്നും യൂസുഫലി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News