ജുമൈറ-അല്‍ഖൈല്‍ റോഡ് ഈവര്‍ഷം പൂര്‍ത്തിയാകും

Update: 2018-06-05 21:29 GMT
ജുമൈറ-അല്‍ഖൈല്‍ റോഡ് ഈവര്‍ഷം പൂര്‍ത്തിയാകും
Advertising

ദുബൈ നഗരത്തില്‍ ജുമൈറയെ അൽഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും.

ദുബൈ നഗരത്തില്‍ ജുമൈറയെ അൽഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും. നിർമാണം 86 ശതമാനം പൂർത്തിയായതായി ആര്‍ ടി എ അറിയിച്ചു.

ഈ വർഷം അവസാന പാദത്തിൽ പുതിയ റോഡ് ഗതാഗത സജ്ജമാകുമെന്ന് ആർ.ടി.എ ഡയറക് ടർ ജനറൽ മത്താൽ അൽ തയാർ അറിയിച്ചു. 80 കോടി ദിർഹം ചെലവിട്ട് നിർമിക്കുന്ന ജുമൈറ-അൽഖൈൽ റോഡിനൊപ്പം അൽഖൈൽ അൽ അസായിൽ സ് ട്രീറ്റ് റോഡ് ഉൾപ്പെടെ നിരവധി സമാന്തര പാതകളും മേൽപാലങ്ങളും ഒരുങ്ങുന്നുണ്ട് . പാലം നിർമാണം പൂർത്തിയായിക്കഴിഞ്ഞു.

വാഹനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലത്തീഫ ബിൻത് ഹംദാൻ സ് ട്രീറ്റ് , ഉമ്മൽ ശീഫ് സ് ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള അൽ മനാറ ഇൻറർ ചേഞ്ചിനുള്ള ഫ്ലൈഒാവറും ഒന്നാം ഘട്ട പദ്ധതിയിൽ പൂർത്തിയാവും. ശൈഖ് സായിദ് റോഡും അൽ ഖൈൽ റോഡും തമ്മിൽ കൂടിച്ചേർക്കുന്ന ഭാഗത്തെ പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടക്കുക.

Writer - ഹിബ ഹസന്‍

Writer

Editor - ഹിബ ഹസന്‍

Writer

Rishad - ഹിബ ഹസന്‍

Writer

Similar News