ഒമാനില്‍ ഉച്ച വിശ്രമ നിയമം ലംഘിച്ച 251 കമ്പനികൾക്കെതിരെ നടപടി

ആയിരത്തിമൂന്ന് കമ്പനികളുടെ തൊഴിലിടങ്ങളിലാണ്​ പരിശോധന നടത്തിയത്

Update: 2018-07-03 05:01 GMT
Advertising

ഉച്ച വിശ്രമ നിയമം ലംഘിച്ച 251 കമ്പനികൾക്കെതിരെ ജൂണിൽ നടപടിയെടുത്തതായി ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ആയിരത്തിമൂന്ന് കമ്പനികളുടെ തൊഴിലിടങ്ങളിലാണ്
പരിശോധന നടത്തിയത്.

Full View

251 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തി. എല്ലാ വർഷവും ജൂൺ ഒന്നുമുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതുപ്രകാരം തുറസായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്കും നിർമാണ തൊഴിലാളികൾക്കും ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 3.30 വരെ ജോലിയിൽ നിന്ന് വിശ്രമം നൽകണം. ആഗസ്ത് അവസാനം വരെയാണ് നിയമത്തിന് പ്രാബല്യം ഉള്ളത് . വിശ്രമ സമയത്ത്
പണിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്ന്
മന്ത്രാലയം അറിയിച്ചു. നിയമ ലംഘകർക്ക് നൂറ് റിയാൽ മുതൽ അഞ്ഞൂറ്
റിയാൽ വരെ പിഴയും ഒരു മാസം വരെ തടവും അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയാണ് ഒമാനി തൊഴിൽ നിയമത്തിന്റെ 118ാം ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നത് . 752 കമ്പനികൾ നിയമം പാലിക്കുന്നതായി കണ്ടെത്തിയതായും മാനവ വിഭവശേഷി വകുപ്പ്
പ്രതിമാസ റിപ്പോർട്ടിൽ അറിയിച്ചു.

Tags:    

Similar News