ദുബൈ ജബല്‍അലി ഫ്രീസോണിലെ കമ്പനികള്‍ക്ക് 24 മണിക്കൂറിനകം തൊഴില്‍ വിസ 

7500 കമ്പനികളിലെ ഒന്നര ലക്ഷേത്താളം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്

Update: 2018-07-03 02:49 GMT
Advertising

ദുബൈ ജബല്‍അലി ഫ്രീസോണിലെ കമ്പനികള്‍ക്ക് ഇനി അപേക്ഷ നല്‍കി 24 മണിക്കൂറിനകം തൊഴില്‍ വിസ ലഭിക്കും. 7500 കമ്പനികളിലെ ഒന്നര ലക്ഷേത്താളം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ദുബൈ ജബല്‍ അലി ഫ്രീസോണിന് പുറമേ, നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ കമ്പനികള്‍ക്കും അപേക്ഷ നല്‍കി 24 മണിക്കൂറിനകം തൊഴില്‍വിസ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതുസംബന്ധിച്ച് ജബല്‍അലി ഫ്രീസോണ്‍ അതോറിറ്റിയും താമസകുടിയേറ്റകാര്യ ജനറല്‍ ഡയറക്ടറേറ്റ് തമ്മില്‍ കരാര്‍ ഒപ്പിട്ടു. ആയിരക്കണക്കിന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന മേഖല എന്ന നിലയില്‍ ജഫ്സ താമസകുടിയേറ്റ വകുപ്പുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കരാറെന്ന് ഡിപി വേള്‍ഡ് സി.ഇ.ഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. 7,500 കമ്പനികളിലായി ഒന്നരലക്ഷത്തോളം ജീവനക്കാരാണ് ജഫ്സയിലും എന്‍.ഐ.പിയിലുമായി ജോലി ചെയ്യുന്നത്. വിസ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ സഹായകമാകുമെന്ന് ജി ഡി എഫ് ആര്‍ എ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറിയും ചൂണ്ടിക്കാട്ടി.

Tags:    

Similar News