വിമാനത്താവളങ്ങളുടെ വികസനത്തിനായി 8500 കോടി ദിർഹത്തിന്റെ പദ്ധതിയുമായി യുഎഇ

വിവിധ എയർപോർട്ടുകളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒരു വർഷം 30 കോടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ

Update: 2018-07-10 06:31 GMT
Advertising

യുഎഇ വിമാനത്താവളങ്ങളുടെ വികസനത്തിന്
വൻതുകയുടെ പദ്ധതി. 8500 കോടി ദിർഹം മുടക്കിയാവും പദ്ധതിയുടെ നടപ്പിലാക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒരു വർഷം 30 കോടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളങ്ങൾക്ക്
കഴിയുമെന്നാണ് വിലയിരുത്തൽ.

Full View

വിവിധ എയർപോർട്ടുകളുടെ സമഗ്ര വികസനമാണ്
പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അൽ മക്തൂം രാജ്യാന്തര വിമാനത്താവള നവീകരണത്തിന് 3000 കോടി ദിർഹവും ദുബൈ രാജ്യാന്തര വിമാനത്താവള നാലാംഘട്ട നവീകരണത്തിന് 2800 കോടി ദിർഹവും ചെലവിടും. 2500 കോടി ദിർഹമാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് മാറ്റിവെക്കുക. ഷാർജ രാജ്യാന്തര വിമാനത്താവളം 150 കോടി ദിർഹവും.

എയർ സ്ട്രിപ്പുകൾ ഉൾപ്പെടെ 14 വിമാനത്താവളങ്ങളാണ്
യു.എ.ഇയിലുള്ളത്. പ്രതിവർഷം അഞ്ചര കോടിയോളം യാത്രക്കാർ യു.എ.ഇ വിമാനത്താവളങ്ങളിൽ എത്തുന്നതായാണ്
കണക്ക്. പദ്ധതികളുടെ വിശദാംശങ്ങൾ 'ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ഇൻ ഏവിയേഷൻ ഉച്ചകോടിയിൽ അവതരിപ്പിക്കും. ജനുവരി 27 മുതൽ 29വരെ ദുബൈയിലാണ് ഉച്ചകോടി.

Tags:    

Similar News