ടേക്ക് ഓഫിനിടെ വിമാനം റണ്‍വേ വിട്ടു നീങ്ങി; ഒഴിവായത് വന്‍ ദുരന്തം

റിയാദില്‍ നിന്നും മുബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വിമാനം ടേക്ക് ഓഫിനിടെ റണ്‍വേ വിട്ടു നീങ്ങി. ടേക്ക് ഓഫിനായി ഉയര്‍ത്തിയ വിമാനം പൊങ്ങാതെ നേരെ റണ്‍വേയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

Update: 2018-08-03 13:59 GMT
Advertising

റിയാദില്‍ നിന്നും മുബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വിമാനം ടേക്ക് ഓഫിനിടെ റണ്‍വേ വിട്ടു നീങ്ങി. ടേക്ക് ഓഫിനായി ഉയര്‍ത്തിയ വിമാനം പൊങ്ങാതെ നേരെ റണ്‍വേയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

ഇന്നു രാവിലെയാണ് സംഭവം. റിയാദ് വിമാനത്താവളത്തില്‍ നിന്നും മുബൈയിലേക്ക് പുറപ്പെടുകയായിരുന്നു ജെറ്റ് എയര്‍വെയ്സ് ബോയിങ് 737 വിമാനം. വിമാനത്തില്‍ 150 യാത്രക്കാരും 7 ജീവനക്കാരും. ടേക്ക് ഓഫിനായി പൊക്കാന്‍ ശ്രമിച്ച വിമാനത്തിന് പൊങ്ങാനായില്ല. ഇതോടെ വിമാനം റണ്‍വേ വിട്ടു നീങ്ങി. പൈലറ്റുമാരുടെ ജാഗ്രതയെ തുടര്‍ന്ന് വിമാനം അപകടം കൂടാതെ ബ്രേക്കിട്ട് നിര്‍ത്തി.

യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ പിന്നീട് വിമാനത്താവളത്തിലേക്ക് മാറ്റി. പുതിയ വിമാനത്തില്‍ ഇവരെ മുബൈയിലെത്തിക്കും. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി. ആര്‍ക്കും പരിക്കില്ലെന്നും അന്വേഷണം തുടങ്ങിയെന്നും ജെറ്റ് എയര്‍വെയ്സ് അറിയിച്ചു.

Tags:    

Similar News