ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാവിലക്ക് ഇന്നുമുതല്‍
ഇതു സംബന്ധിച്ച് വിമാന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ പുറപ്പെടുവിച്ചു.
ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാവിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച് വിമാന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ പുറപ്പെടുവിച്ചു. ഒമാന്‍ സമയം വൈകിട്ട് ആറു മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും.
ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 14ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്. അതേസമയം, ഒമാന്‍ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആയിരങ്ങള്‍ക്കാണ് തിരിച്ചടിയായത്. പെരുന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് വരാനിരുന്നവരും യാത്ര മാറ്റിവെച്ചു. യാത്രാവിലക്കുള്ളതിനാല്‍ തിരിച്ചുപോക്ക് പ്രതിസന്ധിയാകുമെന്ന് കണ്ടാണ് പലരും യാത്ര ഒഴിവാക്കുന്നത്.