സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആസ്‌ത്രേലിയ വീക്കിന് തുടക്കമായി

മുന്തിയ മാംസങ്ങൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ മുൻനിരയിലാണ് ആസ്‌ത്രേലിയ. ഇതിനകം ലുലുവിലേക്ക് മാത്രം 128 ടൺ മാംസം ഇറക്കുമതി ചെയ്തിട്ടുണ്ട്. പഴം, പച്ചക്കറി, പാലുത്പന്നങ്ങൾ, തേൻ, ലഘു ഭക്ഷണങ്ങൾ എന്നിവയും മേളയെ വ്യത്യസ്തമാക്കും.

Update: 2021-11-25 15:16 GMT
Advertising

സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആസ്‌ത്രേലിയ വീക്കിന് തുടക്കമായി. ഷോപ്പിങ് ഫെസ്റ്റിവലിൽ ആസ്‌ത്രേലിയയിൽ നിന്നുള്ള ഉത്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളും ലഭ്യമാകും. നവംബർ 30 വരെയാണ് ഫെസ്റ്റ് നീണ്ടു നിൽക്കുക. ആസ്‌ത്രേലിയയിൽ നിന്നും ഇറക്കു മതി ചെയ്യുന്ന ഭക്ഷണം, മാംസം, ഉപകരണങ്ങൾ എന്നിവ ഫെസ്റ്റിൽ ലഭ്യമായിരിക്കും. ആറ് പുതിയ ഫുഡ് ബ്രാൻഡുകളും ഫെസ്റ്റിവലിൽ ലഭ്യമാകും.

മുന്തിയ മാംസങ്ങൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ മുൻനിരയിലാണ് ആസ്‌ത്രേലിയ. ഇതിനകം ലുലുവിലേക്ക് മാത്രം 128 ടൺ മാംസം ഇറക്കുമതി ചെയ്തിട്ടുണ്ട്. പഴം, പച്ചക്കറി, പാലുത്പന്നങ്ങൾ, തേൻ, ലഘു ഭക്ഷണങ്ങൾ എന്നിവയും മേളയെ വ്യത്യസ്തമാക്കും. വിവിധ ഇനം ചോക്ലേറ്റുകളും ബേക്കറിയും മേളയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ലുലുവിലെ ആസ്‌ത്രേലിയൻ വീക് ഹൃദ്യമായ അനുഭവമായിരിക്കുമെന്ന് ആസ്‌ത്രേലിയൻ ആക്ടിങ് അംബാസിഡർ പറഞ്ഞു. വരും മാസങ്ങളിൽ സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുന്നതിന് ഒരു ക്യാമ്പയിൻ ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ആഗോള ശൃംഖലയായതിനാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യ സംസ്‌കാരം ലുലുവിലൂടെ നൽകാനാകുന്നതിൽ സംതൃപ്തിയുണ്ടെന്ന് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News