ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം 500 കടന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. എല്ലായിടങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

Update: 2021-12-30 15:42 GMT
Advertising

ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. ഈ വർഷം ആദ്യമായാണ് ഖത്തറിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. ഇന്ന് 542 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 162 പേർ യാത്രക്കാരാണ്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. എല്ലായിടങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇൻഡോർ പരിപാടികളിൽ 50 ശതമാനം പേർക്കും ഔട്ട്‌ഡോർ പരിപാടികളിൽ ശേഷിയുടെ 75 ശതമാനം പേർക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഴുവൻ പരിപാടികൾക്കും ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയും വേണം. അതേസമയം സ്‌കൂൾ ജീവനക്കാർക്കും വിദ്യാർഥികൾക്കും ബൂസ്റ്റർ ഡോസ് പരമാവധി വേഗത്തിൽ നൽകാനുള്ള നടപടികൾ തുടങ്ങി.

മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ ഹെൽത്ത് സെന്ററുകളിൽ നിന്നും ഇവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ബൂസ്റ്റർ ഡോസിന് യോഗ്യരായ അധ്യാപകരും വിദ്യാർഥികളും സേവനം ഉപയോഗപ്പെടുത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News