35 കേന്ദ്രങ്ങള്‍, 200 കലിഗ്രഫർമാർ; ദുബൈ കലിഗ്രഫി ബിനാലേക്ക് തുടക്കം

പതിനൊന്നാം തവണയാണ് അന്താരാഷ്ട്ര അറബി കാലിഗ്രഫി പ്രദർശനം ദുബൈയിൽ നടക്കുന്നത്

Update: 2023-10-02 18:18 GMT
Editor : abs | By : Web Desk
Advertising

അബൂദബി: ദുബൈയിൽ ഒരു മാസത്തോളം നീളുന്ന കലിഗ്രഫി ബിനാലേക്ക് തുടക്കമായി. ദുബൈ നഗരത്തിലെ 35 കേന്ദ്രങ്ങളിലാണ് കലിഗ്രാഫി ബിനാലേ അരങ്ങേറുന്നത്. ദുബൈ സാംസ്കാരിക അതോറിറ്റിയാണ് ബിനാലേയുടെ സംഘാടകർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം കലിഗ്രാഫി വിദഗ്ധരാണ് ആദ്യ ദുബൈ കലിഗ്രഫി ബിനാലേയിൽ തങ്ങളുടെ രചനകൾ പ്രദർശിപ്പിക്കുന്നത്.

ദുബൈ ഡിസൈൻ ഡിസ്ട്രിക്ട്, ദി കൾച്ചറൽ ആൻഡ് സയന്റിഫിക് അസോസിയേഷൻ, മുഹമ്മദ് ബിൻ റാസിദ് ലൈബ്രറി തുടങ്ങി 35 കേന്ദ്രങ്ങളിൽ 19 ലേറെ പ്രദർശനങ്ങളാണ് ബിനാലേയുടെ ഭാഗമായി നടക്കുക. കാലിഗ്രഫി രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന വിവിധ ചർച്ചകളും ബിനാലേയുടെ ഭാഗമായി നടക്കും.

ദുബൈ കൾച്ചർ ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ബിനാലേ വേദികൾ സന്ദർശിച്ച് പ്രദർശനത്തിലെ സൗകര്യങ്ങൾ വിലയിരുത്തി. അതോടൊപ്പം ദുബൈ അന്താരാഷ്ട്ര അറബി കാലിഗ്രഫി പ്രദർശനവും ശൈഖ ലത്തീഫ സന്ദർശിച്ചു. 17 രാജ്യങ്ങളിൽ നിന്നുള്ള 50 അറബി കാലിഗ്രഫർമാരുടെ 75 രചനകളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഇത് പതിനൊന്നാം തവണയാണ് അന്താരാഷ്ട്ര അറബി കാലിഗ്രഫി പ്രദർശനം ദുബൈയിൽ നടക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News