കുവൈത്തിലെ 28.5% പ്രവാസികൾ ബയോമെട്രിക്‌സ് പൂർത്തിയാക്കിയില്ല

അവസാന തിയ്യതി: ഡിസംബർ 30

Update: 2024-08-01 08:47 GMT
28.5% of expatriates in Kuwait did not complete biometrics
AddThis Website Tools
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാരും വിദേശികളും ഉൾപ്പെടെ 2,487,932 പേർ ബയോമെട്രിക്‌സ് പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ അറിയിച്ചു. ബയോമെട്രിക്‌സ് പൂർത്തിയാക്കാത്തത് 28.5% പ്രവാസികളും 22% കുവൈത്തികളുമാണ്. കുവൈത്തികൾക്ക് സെപ്റ്റംബർ 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയുമാണ് ബയോമെട്രിക് നടപടി പൂർത്തിയാക്കാനുള്ള സമയപരിധി. ഈ സമയപരിധിക്ക് ശേഷം ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത പൗരന്മാരുടെയും പ്രവാസികളുടെയും ഇടപാടുകൾ നിർത്തുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ബയോമെട്രിക് പ്രക്രിയ സുഗമമാക്കാൻ മൊബൈൽ ഉപകരണങ്ങൾ നൽകുന്നതിന് ഒരു കമ്പനിയുമായി കരാർ ഉണ്ടാക്കാൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. വൈകല്യ സർട്ടിഫിക്കറ്റുകളോ ജനന സർട്ടിഫിക്കറ്റുകളോ ഉപയോഗിച്ച് ഈ വ്യക്തികളുടെ വിരലടയാളം വസതികളിലോ ആശുപത്രികളിലോ രേഖപ്പെടുത്താനാണ് നീക്കം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News