പുതിയ താമസസ്ഥലം ചേർത്തില്ല; കുവൈത്തിൽ 119 പേരുടെ വിലാസങ്ങൾ റദ്ദാക്കി

വിലാസം ചേർത്തില്ലെങ്കിൽ 100 ദിനാർ പിഴ അടക്കമുള്ള നടപടികൾ

Update: 2024-12-10 11:57 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ.ഡിയിൽ പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്ത 119 പേരുടെ വിലാസങ്ങൾ റദ്ദാക്കി. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദിനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News