കുവൈത്തിലെ ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നാളെ ഗതാഗത നിയന്ത്രണം
സാദ് അൽ അബ്ദുള്ള അക്കാദമി ഫോർ സെക്യൂരിറ്റി സയൻസിലെ വിദ്യാർത്ഥികളുടെ ലോങ് മാർച്ച് നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
Update: 2024-12-11 11:09 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ വ്യാഴാഴ്ച രാവിലെ 5 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സാദ് അൽ അബ്ദുള്ള അക്കാദമി ഫോർ സെക്യൂരിറ്റി സയൻസിലെ വിദ്യാർത്ഥികളുടെ ലോങ് മാർച്ച് നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
ഷുവൈഖ് ഭാഗത്തുനിന്ന് സുബിയ ഭാഗത്തേക്കുള്ള ദിശയാണ് അടച്ചിടുക. എന്നാൽ പൊതുഗതാഗതത്തിനായി എതിർ ദിശയിലുള്ള പാത തുറന്നിടും. ലോങ് മാർച്ച് പൂർത്തിയാകുന്നതോടെ ഗതാഗതം രണ്ട് ദിശയിലും പുനരാരംഭിക്കും.