സ്വദേശികളും വിദേശികളും എത്രയും പെട്ടെന്ന് ബയോമെട്രിക് പൂർത്തിയാക്കണം; മുന്നറിയിപ്പുമായി കുവൈത്ത്
സ്വദേശികൾക്ക് സെപ്റ്റംബർ 30 ഉം പ്രവാസികൾക്ക് ഡിസംബർ 31 മാണ് അവസാന സമയപരിധി
Update: 2024-09-21 15:01 GMT
കുവൈത്ത് സിറ്റി: സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്‌ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സ്വദേശികൾക്ക് സെപ്റ്റംബർ 30 ഉം പ്രവാസികൾക്ക് ഡിസംബർ 31 മാണ് അവസാന സമയപരിധി. കാലാവധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ സർക്കാർ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒക്ടോബർ ഒന്നു മുതൽ ഷോപ്പിങ് മാളുകളിലെ ഫിംഗർപ്രിന്റ് ഓഫിസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കും. തുടർന്ന് ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ബയോമെട്രിക് സൗകര്യമുണ്ടാകുക. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെയായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനായി സഹ്ൽ ആപ്പ് വഴി അപേക്ഷിക്കണം.