ഗ്രാന്റ് ഹൈപ്പർ പുതിയ ശാഖ മൈദാൻ ഹവാലിയിൽ പ്രവർത്തനമാരംഭിച്ചു

Update: 2023-08-09 17:02 GMT
Grant Hyper new branch
AddThis Website Tools
Advertising

കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റ് ഗ്രാൻഡ്‌ ഫ്രഷ് സാൽമിയ ബ്ലോക്ക് 11ൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 11ൽ മൂസ അൽ അബ്ദുർറസാഖ് സ്ട്രീറ്റിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. 



ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം ഖമീസ് അൽ ശറാഹാണ് പുതിയ ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്. എക്സിക്യൂട്ടീവ് ഡയറക്ടർ അമാനുള്ള, സിഇഒ മുഹമ്മദ് സുനീർ , ഡി.ആർ.ഒ തഹ്‌സീർ അലി, മറ്റു വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലോകമെമ്പാടുമുള്ള പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ പുതിയ ഔട്ട്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News