കാഞ്ഞിരപ്പള്ളി സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Update: 2023-03-20 16:29 GMT
സലാലയിലെ മർമുളിന് സമീപം അമൽ പ്രദേശത്ത് മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദുറസാഖ് (46) ആണ് മരണപ്പെട്ടത്.
പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഈയടുത്താണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരികെയെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ദീർഘനാളായി ഒമാനിൽ പ്രവാസിയായിരുന്നു അബ്ദുറസാഖ്.