ചികിത്സക്കായി നാട്ടിൽ പോയ വല്ലപ്പുഴ സ്വദേശി മരണപ്പെട്ടു

Update: 2022-12-21 11:16 GMT
Advertising

സലാലയിൽ ജോലി ചെയ്തിരുന്ന പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി കണ്ണം കുർശി മുഹമ്മദ് മുസ്തഫ (38) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം നാല് മാസം മുമ്പാണ് തുടർ ചികിത്സക്കായി നാട്ടിൽ പോയത്.

ഗർബിയയിലെ അൽ ഹംദി ബേക്കറി ജീവനക്കാരനായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. ഭാര്യ: ഷഫ്‌ന. മക്കൾ: മുഫീദ്, മുനീഫ്. മൃതദേഹം വല്ലപ്പുഴ ജാറം ഖബറിസ്ഥാനിൽ മറവു ചെയ്തു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News