ഒമാനിലെ പലയിടങ്ങളിലും ഇന്നും കനത്ത മഴയ്ക്ക് സാധ്യത: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

20-50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

Update: 2024-10-16 06:21 GMT
Advertising

മസ്‌കത്ത്: ഒമാനിലെ പലയിടങ്ങളിലും ഇന്നും മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നോർത്ത് ബാത്തിന, മസ്‌കത്ത്, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, അൽ വുസ്ത, ദാഖിലിയ, നോർത്ത് ഷർഖിയ ഗവർണറേറ്റുകൾ, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളുടെ പർവത പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്‌ ഇന്നും ഇടിമിന്നലിനും മഴയ്ക്കും സാധ്യത. 20-50 മില്ലിമീറ്റർ വരെ മഴ പെയ്യാനാണ് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ അറിയിച്ചു. സജീവമായ കാറ്റും വാദികളിൽ ജലപ്രവാഹവും ഉണ്ടായേക്കുമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് മുന്നറിയിപ്പ്.

അതേസമയം, ദോഫാർ ഗവർണറേറ്റിൽ 10-30 മില്ലിമീറ്റർ വരെ ചിതറിയ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. ജാഗ്രതാ സമയത്ത് വാദികൾ മുറിച്ചുകടക്കരുതെന്നും കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി.

ഏറ്റവും കൂടുതൽ മഴ സൂർ വിലായത്തിൽ

ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ നിരീക്ഷണ സ്റ്റേഷനുകളുടെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ മഴ സൂർ വിലായത്തിൽ. ഒക്ടോബർ 14 മുതൽ 16 വരെയായി 215 മില്ലീമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഖുറയ്യാത്തിൽ 170 മില്ലീമീറ്ററും മസ്‌കത്തിൽ 100 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News