ജലനിരപ്പ് ഉയർന്നു; ഒമാനിലെ വാദി ഷാബിലേക്ക് ഈ മാസം യാത്രാ വിലക്ക്
വാദിയിൽ ജലനിരപ്പ് ഉയർന്നതും ചില ഭാഗങ്ങൾക്ക് നാശമുണ്ടായതുമാണ് വിലക്കിന് കാരണം
Update: 2024-10-17 12:49 GMT
മസ്‌കത്ത്: ഒമാനിലെ വാദി ഷാബിലേക്ക് ഈ മാസം യാത്രാ വിലക്ക്. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ വാദി ഷാബിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും വിലക്കിയതായി പൈതൃക, ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്. ഉഷ്ണമേഖലാ ന്യൂനമർദത്തെ തുടർന്ന് വാദിയിൽ ജലനിരപ്പ് ഉയർന്നതും ചില ഭാഗങ്ങൾക്ക് നാശമുണ്ടായതുമാണ് വിലക്കിന് കാരണം. 2024 ഒക്ടോബർ 31 വരെ പ്രദേശത്തേക്കുള്ള യാത്രകൾ പൂർണമായും നിരോധിച്ചതായി മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി എല്ലാവരും ഈ മുന്നറിയിപ്പ് പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.