ഒമാനിലെ ബീച്ചിൽ കുട്ടി മുങ്ങി മരിച്ചു
സൗത്ത് ഷർഖിയ ജഅലാൻ ബാനി ബുഅലി വിലായത്തിലെ അൽ ഹദ്ദാ പ്രദേശത്താണ് സംഭവം
Update: 2024-10-09 12:32 GMT


മസ്‌കത്ത്: ഒമാനിലെ ബീച്ചിൽ കുട്ടി മുങ്ങി മരിച്ചു. സൗത്ത് ഷർഖിയ ഗവർണറേറ്റിൽ ജഅലാൻ ബാനി ബു അലി വിലായത്തിലെ അൽ ഹദ്ദാ പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. മുങ്ങിപ്പോയ രണ്ട് കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെതുടർന്ന് സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. മറ്റേ കുട്ടി ആരോഗ്യവാനാണ്. എക്‌സിൽ സിഡിഎഎയാണ് വിവരം പുറത്തുവിട്ടത്.