മസ്‌കത്ത് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി റമദാൻ റിലീഫ് വിതരണം
കോഴിക്കോട് സിഎച്ച് സെന്ററിനുള്ള ഫണ്ടും കൈമാറി
മസ്‌കത്ത്: എല്ലാവർഷവും അൽഖൂദ് ഏരിയ കമ്മിറ്റി നടത്തിവരുന്ന റമദാൻ റിലീഫ് ഈ വർഷവും നടത്തി. ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവത്തകർക്കാണ് റമദാൻ റിലീഫ് ഫണ്ട് വിതരണം ചെയ്തത്. അർഹതപ്പെട്ട അഞ്ച് കെഎംസിസി അൽഖൂദ് ഏരിയ മെമ്പർമാർക്ക് സീ ഷെൽ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മസ്‌കത്ത് കെഎംസിസി സെൻട്രൽ സെക്രട്ടറി ഉസ്മാൻ പന്തല്ലൂർ സഹായധനം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് സിഎച്ച് സെന്ററിനുള്ള ഫണ്ടും കൈമാറി.
അൽഖൂദ് ഏരിയ പ്രവർത്തകരിൽ നിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി, അൽഖൂദ് ഏരിയ കമ്മിറ്റിയുടെ മെമ്പർഷിപ്പുള്ള പ്രവർത്തകരുടെ പിന്തുണയോടെയാണ് സഹായം നൽകിയത് . മൊത്തം ഒരുലക്ഷത്തോളം രൂപയുടെ ഫണ്ട്, റമദാൻ റിലീഫിന്റെ ഭാഗമായി, അവരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഫൈസൽ മുണ്ടൂർ അധ്യക്ഷത വഹിച്ചു. ജാബിർ മയ്യിൽ, മുസ്തഫ എന്നിവർ സംസാരിച്ചു. ടി.പി. മുനീർ സ്വാഗതവും ഷാജഹാൻ തായാട്ട് നന്ദിയും പറഞ്ഞു.