വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുത്; ബോധവത്ക്കരണവുമായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും

പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള ഒമാൻ പൊലീസ് ഹോട്ട്‌ലൈൻ നമ്പർ: 80077444

Update: 2024-06-24 08:33 GMT
Advertising

മസ്‌കത്ത്: വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ബോധവത്ക്കരണവുമായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും. വിവിധ തട്ടിപ്പുകൾക്കെതിരെ അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക ബോധവത്ക്കരണ പദ്ധതിയുടെ തുടർച്ചയാണിത്. തൊഴിലന്വേഷകർ ഓൺലൈനായി തൊഴിലവസരങ്ങൾ തേടുന്ന കാലഘട്ടത്തിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോധവത്ക്കരണം നടത്തുന്നത്. ഒമാൻ ടിവി, റേഡിയോ, പ്രിന്റ്, ഓൺലൈൻ മീഡിയ, സോഷ്യൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് ബോധവത്ക്കരണ സംരംഭം വർഷം മുഴുവനും തുടരും. തട്ടിപ്പിനെക്കുറിച്ച് അറിയിക്കാനും സംശയ നിവാരണത്തിനും പൊതുജനങ്ങൾക്ക് റോയൽ ഒമാൻ പോലീസ് ഹോട്ട്ലൈനുമായി 80077444 എന്ന നമ്പറിൽ എളുപ്പത്തിൽ ബന്ധപ്പെടാം.

തട്ടിപ്പിന് ഇരയാകാതിരിക്കാൻ...

  • സംശയാസ്പദമായതോ പരിചയമില്ലാത്തവരോ ആയവരിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കുക
  • അജ്ഞാതരായ വ്യക്തികൾക്കോ അക്കൗണ്ടുകളിലേക്കോ പണം കൈമാറുന്നത് ഒഴിവാക്കുക
  • മുൻകൂർ ഫീസുകളോ വ്യക്തിഗത വിവരങ്ങളോ ആവശ്യമുള്ള ജോലി വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കുക
  • അടിയന്തിര അഭ്യർത്ഥന, ഭീഷണി, മുന്നറിയിപ്പ് എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക
  • സംശയാസ്പദമായ കാര്യങ്ങൾ കണ്ടെത്തിയാൽ അയച്ചയാളെ വാട്ട്സ്ആപ്പിൽ തടയുകയും റിപ്പോർട്ടുചെയ്യുകയും ചെയ്യുക

വഞ്ചന തിരിച്ചറിയാനും അതിന് ഇരയാകാതിരിക്കാനും പൊതുജനങ്ങളെ സഹായിക്കുകയാണ് ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ചില സ്ഥാപനങ്ങളിലെ ജീവനക്കാരോ ഉദ്യോഗസ്ഥരോ ആണെന്ന് അവകാശപ്പെടുന്നവരുൾപ്പെടെ ആരുമായും വ്യക്തിപരമായ വിശദാംശങ്ങൾ പങ്കിടാതിരിക്കേണ്ടത് അത്യാവശ്യമാണ്. ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള സുപ്രധാന നടപടിയാണിത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News