ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈജിപ്ത് പ്രസിഡന്റ് മടങ്ങി; നിരവധി കരാറുകളില്‍ ഒപ്പുവെച്ചു
രണ്ട് ദിവസത്തെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി മടങ്ങി. ഒമാനും ഈജിപ്തും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിരവധി കരാറകളില്‍ ഒപ്പുവച്ചാണ് അല്‍ സീസിയുടെ മടക്കം.
ഒമാനില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇജിപ്ത് പ്രസിഡന്റ് ഒമാനി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹികുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
വ്യാപാരം പ്രോത്സാഹിപ്പിക്കുക, കുത്തക സമ്പ്രദായങ്ങളെ ചെറുക്കുക, നിക്ഷേപ പ്രോത്സാഹനം, കയറ്റുമതി വികസനം, വ്യാവസായിക മേഖലകള്‍ സ്ഥാപിക്കുക, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. സമുദ്രഗതാഗതം, തുറമുഖങ്ങള്‍, ജ്യോതിശാസ്ത്ര ഗവേഷണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണങ്ങള്‍ക്കും ധാരണയായിട്ടുണ്ട്. അല്‍ ആലം പാലസില്‍ നടന്ന ചടങ്ങിലായിരുന്നു കരാറുകളിലും ധാരണപത്രത്തിലും ഒപ്പുവെച്ചത്.