കെയർ ആൻഡ് സ്‌പെഷ്യൻ എഡുക്കേഷൻ സ്‌കൂളിൽ ഫീസ് വർധന

Update: 2023-04-02 07:25 GMT
Advertising

ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിന് കീഴിലുള്ള കെയർ ആൻഡ് സ്‌പെഷ്യൻ എഡുക്കേഷൻ സ്‌കൂളിൽ ഫീസ് വർധന. ഏപ്രിൽ ഒന്ന് മുതൽ ഫീസ് വർധന നടപ്പിലാക്കമെന്നും രക്ഷിതാക്കൾക്ക് ലഭിച്ച സർക്കുലറിൽ പറയുന്നു.

പ്രത്യോക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ് കെയർ ആൻഡ് സ്‌പെഷ്യൻ എഡുക്കേഷൻ സ്‌കൂൾ. ഇന്ത്യക്കാർക്കൊപ്പം മറ്റ് രാജ്യങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

നേരത്തെ 52 റിയാലുണ്ടായിരുന്ന ഫീസ് 79 റിയാലായി ഉയർത്തിയതായും രക്ഷിതാക്കൾക്ക് ലഭിച്ച സർക്കുലർ പറയുന്നു. രക്ഷിതാക്കൾക്ക് ഇത്തരം കുട്ടികൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടിവരുന്നുണ്ട്.

സാധാരണ സ്‌കൂൾ ബസുകളിൽ ഇവർക്ക് പോവാൻ സാധിക്കില്ല. സ്‌കൂൾ ട്രാൻസ്‌പോർട്ടിങ് സൗകര്യം ഇവർക്ക് പ്രത്യേകമായി ഏർപ്പെടുത്തേണ്ടി വരുന്നുണ്ട്. മരുന്ന് അടക്കം നിരവധി മറ്റ് ചെലവുകളും ഇവർക്കുണ്ട്.

സ്‌കൂൾ അധികൃതർ ഇത്തരം സ്‌കൂളുകൾ സേവനമായാണ് കണക്കാക്കേണ്ടതെന്നും ഇതൊരു വരുമാന മാർഗ്ഗമായി കാണരുതെന്നും രക്ഷിതാക്കൾ പറയുന്നു. അതിനാൽ ഫീസ് വർധന പിൻവലിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ സ്‌കൂളിന്റെ നടത്തിപ്പിന്ന് വൻ സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും അർഹാരായ കുട്ടികൾക്ക് ഫീസീളവ് നൽകുമെന്നും സ്‌കൂളുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News